May 4, 2024, 10:35 am

 കഞ്ചാവ് ചെടി വളർത്തുകയും വിൽപ്പനയ്ക്കായി സംഭരിക്കുകയും ചെയ്തയാൾ കുവൈത്തിൽ അറസ്റ്റിൽ

കുവൈറ്റിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി വിൽപന നടത്തിയതിന് ഒരാൾ അറസ്റ്റിൽ. നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇയാളിൽ നിന്ന് 45 കഞ്ചാവ് തൈകൾ, നാല് കിലോ കഞ്ചാവ്, 37 കിലോയോളം വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവ പിടിച്ചെടുത്തു. വിറ്റുകിട്ടിയ പണം സൂക്ഷിച്ചിരുന്ന ബാഗുകളും പിടിച്ചെടുത്തു. പ്രതികളും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമപരമായ കേസുകൾ ആരംഭിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.