May 4, 2024, 5:17 am

പോളിംഗ് ചട്ടങ്ങൾ ലംഘിച്ചു; നടൻ വിജയ്‌ക്കെതിരെ കേസ്

തമിഴ്‌നാട്ടിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസ്. വോട്ടെടുപ്പ് ദിനത്തിൽ ചട്ടങ്ങൾ ലംഘിച്ച് ആൾക്കൂട്ടത്തിനൊപ്പം പോളിംഗ് സ്‌റ്റേഷനിലെത്തിയതിനാണ് കേസ്. ആൾക്കൂട്ടവുമായി ബൂത്തിലെത്തിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയിലാണ് കേസ്.

ചെന്നൈ സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചെന്നൈയിലെ നീലംഗരൈ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ വിജയ് 200-ലധികം പേരെ കൂടെ കൊണ്ടുവന്ന് പൊതുജന ശല്യം ഉണ്ടാക്കിയെന്നാണ് പരാതി.

വിജയ് അനുകൂലികൾ പോളിങ് സ്റ്റേഷനിൽ തടിച്ചുകൂടി. തുടർന്ന് പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.