May 4, 2024, 8:40 am

തൃശ്ശൂര്‍ പൂരം; ജൂഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരണമെന്ന് കെ മുരളീധരന്‍

തൃശൂർ പൂരത്തിന് ബാരിക്കേഡുകൾ സ്ഥാപിച്ച് സംഘർഷമുണ്ടാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് തൃശൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ പറഞ്ഞു. സത്യം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. ജനക്കൂട്ടം കീഴടക്കി. ദേവസ്വം പ്രവർത്തകരെ പൊലീസ് തള്ളിയതായി മുരളീധരൻ പറഞ്ഞു.v

‘തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ആർക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല. എന്തു കൊണ്ട് പൊലീസിനെ സംസ്ഥാന ഭരണകൂടം നിയന്ത്രിച്ചില്ല. ബിജെപിക്ക് അവസരം ഉണ്ടാക്കിക്കൊടുത്തു. ബിജെപി, സിപിഐഎം അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമെന്ന് സംശയിക്കുന്നു. ബിജെപി സിപിഐഎം ഡീലിന്റെ ഭാഗമാണിത്. സർക്കാർ വിരുദ്ധ വികാരമുണ്ടാക്കി ബിജെപിയെ സഹായിക്കുന്നു. മറ്റ് ഇടങ്ങളിൽ തിരിച്ച് സഹായിക്കുന്നുണ്ടാകും’, മുരളീധരൻ ആരോപിച്ചു.