May 3, 2024, 9:45 pm

മാളികപ്പുറം ഗുരുതി 20ന് ,ശബരിമല നട ജനുവരി 21ന് അടക്കും; ഭക്തർക്ക് പ്രവേശനം 20 വരെ മാത്രം

മകരവിളക്ക് ഉത്സവത്തിനായി 2023 ഡിസംബർ 30ന് തുറന്ന ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടപൂജകൾ പൂർത്തിയാക്കി ജനുവരി 21ന് രാവിലെ ആറ് മണിക്ക് അടയ്ക്കും. ജനുവരി 20ന് രാത്രി 10 മണി വരെ മാത്രമേ ഭക്തർക്ക് അയ്യപ്പ ദർശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കൂ. 21ന് ഭക്തരെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ല. അതേസമയം, 19 രാവിലെ 9 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കൂ. 19ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം മാളികപ്പുറത്തെ മണിമണ്ഠപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള അയ്യപ്പന്റെ എഴുന്നള്ളത്ത് നടക്കും. 20ന് അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി നട അടച്ചാൽ ഉടൻ തന്നെ മാളികപ്പുറം ക്ഷേത്രത്തിൽ ഗുരുതി നടക്കും. 21ന് പുലർച്ചെ അഞ്ച് മണിക്കാണ് തിരുനട തുറക്കുക. 5.30ഓടെ തിരുവാഭരണം തിരിച്ചെഴുന്നള്ളിക്കും. ആറ് മണിക്ക് നട അടയ്ക്കുന്നതോടെ 2023-24 വർഷത്തെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *