May 14, 2024, 4:46 am

അയോദ്യ പ്രതിഷ്ഠക്കായി അണിഞ്ഞ് ഒരുങ്ങി പുരി ജഗന്നാഥ ക്ഷേത്രം

അയോധ്യ രാമപ്രതിഷ്ഠക് മുൻപ് നവീകരണങ്ങൾ നടത്തി ഉത്ഘാടനത്തിന് ഒരുങ്ങുകയാണ് പുരി ജഗന്നാഥ ക്ഷേത്രം. 800 കോടി രൂപ മുടക്കിയാണ് ഒഡിഷ സർക്കാർ ജഗന്നാഥ ക്ഷേത്രം നവീകരിച്ചത്. ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വൈഷ്‌ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് പുരി ജഗന്നാഥക്ഷേത്രം. 12–ാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമിച്ചതെന്ന് കരുതപ്പെടുന്നു. ജഗന്നാഥൻ അഥവാ കൃഷ്ണനാണു ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. അടുത്തായി സഹോദരനായ ബാലരാമൻെറയും സഹോദരിയായ സുഭദ്രയുടെയും പ്രതിഷ്ഠയുണ്ട്.

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉത്ഘാടനത്തിന് മുൻപായി ജഗന്നാഥ ക്ഷേത്രത്തിന്റെയും പ്രതിക്ഷിണ വഴിയും പുരി പട്ടണവുമാണ് നവീകരിച്ച് ഉത്ഘാടനത്തിന് ഒരുങ്ങുന്നത്. ഈ ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വൈവിധ്യം നിറഞ്ഞതാണ്. ഇവിടെ നടക്കുന്ന രഥോത്സവത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് പുരിയിലേക്ക് ഒഴുകി എത്താറുള്ളത്. പാണ്ഡവരുടെ യമപുരിയിലേക്കുള്ള യാത്രാമദ്ധ്യേ സപ്തഋഷിമാര്‍ മോക്ഷം ലഭിക്കാന്‍ ചാര്‍ദാം ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ ഉപദേശിച്ചിരുന്നു. നാലു ക്ഷേത്രങ്ങളാണ് ചാര്‍ദാം എന്നറിയപ്പെട്ടത്. ഇതില്‍ ഒന്നായിരുന്നു പുരിയിലെ ജഗന്നാഥ ക്ഷേത്രം.

ക്ഷേത്രത്തിന്റെ പ്രധാന താഴികക്കുടത്തിന് മുകളില്‍ ഒരു കൊടി സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രഗോപുരത്തിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന കൊടി കാറ്റിന് എതിർദിശയിലാണ് പറക്കുന്നത് എന്നത് ആരെയും ആശ്ചര്യ പ്പെടുത്തുന്ന കാര്യമാണ്. ഇതിന് ശാസ്ത്രീയ വിശദീകരണം നൽകാൻ ഇതുവരെയും ആർക്കും സാധിച്ചിട്ടില്ല. കൂടാതെ ഈ കൊടിക്കൂറ എന്നും മാറ്റി സ്ഥാപിക്കമെന്നും ക്ഷേത്രനിയമത്തിൽ ഉണ്ട്.

നിത്യേന വൈകുന്നേരം 4 മണിയോടുകൂടി പ്രത്യേക പരിശീലനം ലഭിച്ച 2 ഭക്തർ കൊടിക്കൂറയുമായി ക്ഷേത്രഗോപുരത്തിനു മുകളിൽ കയറിയാണ് കൊടി മാറ്റുന്നത്. നഗരത്തിന്റെ ഏതു ദിശയിൽ‍ നിന്നു നോക്കിയാലും ഒരേ രീതിയിൽ കാണുവാ‍ൻ സാധിക്കുന്ന സുദർശന ചക്രത്തിന്റെ മുകളിലായാണ് ഈ കൊടി സ്ഥാപിച്ചിരിക്കുന്നത്.കടുത്ത വെയിലും ക്ഷേത്രഗോപുരത്തിന്റെ നിഴൽ ഭൂമിയിൽ പതിക്കില്ല എന്നത് ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ ക്ഷേത്രഗോപുരത്തിനു മുകളിലൂടെ ഒരു പക്ഷി പോലും പറക്കാറില്ല എന്ന പ്രത്യേകതയും ഉണ്ട് .

കടൽ തീരത്തോട് ചേർന്നാണ് ക്ഷേത്രം എങ്കിലും തിര ഇരമ്പൽ ക്ഷത്രത്തിനുള്ളിൽ നിന്നാൽ കേൾക്കില്ല. ക്ഷേത്ര കവാടത്തിൽ നിന്നും ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ കടലിരമ്പം ഇല്ലാതാകുന്നതായി അനുഭവപ്പെടും. പുരി ക്ഷേത്രത്തിൽ പ്രസാദം തയാറാക്കുന്നത്തിനു ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ഒരേ അളവിൽ ആണ് ക്ഷേത്രത്തിൽ ഭക്ഷണം തയ്യാറാക്കുക. അത് തികയാതെ വരുകയോ മിച്ചം വരുകയോ ഇല്ല. ഏഴു കലങ്ങൾ ഒന്നിനു മീതേ ഒന്നായി വെച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഏറ്റവും മുകളിലുള്ള കലത്തിലെ ഭക്ഷണമാണത്രേ ആദ്യം വേവുക. പരമ്പരാഗത രീതിയിൽ മൺപാത്രങ്ങൾ ഉപയോഗിച്ച് വിറകടുപ്പിൽ ആണ് പ്രസാദം തയ്യാറാക്കുന്നത്.

ഒരുപാട് പ്രത്യേകതകളും നിഗൂഢതകളും നിറഞ്ഞ ക്ഷേത്രം പുരി ജനതയുടെ ദൈനം ദിന ജീവിതത്തിൽ ഇഴപിരിഞ്ഞ് കിടക്കുന്നതാണ്. ക്ഷേത്രത്തിനൊപ്പം പുരി പട്ടണവും നവീകരിക്കുമ്പോൾ ഓരോ ജനതയുമാണ് അവിടെ നവീകരിക്കപ്പെടുന്നത്