May 4, 2024, 2:06 am

രാവിലെ ബ്രാഹ്മമുഹൂര്‍തത്തില്‍ എഴുന്നേൽക്കാറുണ്ടോ ?

ഹിന്ദുക്കൾ അനുഷ്ഠിക്കേണ്ട കർമ്മങ്ങൾ…

ഹിന്ദു വിശ്വാസികള്‍ അനുഷ്ഠിക്കേണ്ട പല കര്‍മ്മങ്ങളുമുണ്ട്. ഈ കര്‍മ്മങ്ങള്‍ കൊണ്ട് ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ആചാരപരമായും അല്ലാതെയും വളരെ പ്രധാന്യമുണ്ട്. അതില്‍ വിശ്വാസികള്‍ നിത്യവും പ്രഭാതത്തില്‍ ചെയ്യേണ്ട കര്‍മ്മങ്ങളുമുണ്ട് . അതില്‍ ദേഹശുദ്ധി മുതല്‍ ജപം വരെ ഉള്‍പ്പെടുന്നു. പ്രഭാതത്തില്‍ ചെയ്യുന്ന ഓരോ കാര്യങ്ങളെയും സംബന്ധിച്ച് ആചാര്യന്മാര്‍ കൃത്യമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതിനെല്ലാം പിന്നില്‍ ശരിയായ കാരണങ്ങളും അവര്‍ പറയുന്നു. പ്രഭാതത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ സംബന്ധിച്ച് വിശദമായി അറിയാം.

പുലര്‍ച്ചെ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ തന്നെ ഉണരണം. അതായത് സുര്യോദയത്തിന് മുമ്പ് തന്നെ ഉണരണം. ഏകദേശം പുലര്‍ച്ചെ 4.30ക്കും 5.30ക്കുമാണ് ബ്രാഹ്‌മമുഹൂര്‍ത്തം വരുന്നത്. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലെയും ആലസ്യവും മന്ദതയും ഇല്ലാതായി സജീവമാകുവാന്‍ ഇത് ഉതകും. ഉണര്‍ന്ന് ഏഴുന്നേല്‍ക്കുന്നതിലും ചില നിഷ്ഠകളുണ്ട്. ഉണര്‍ന്നാല്‍ ഉടനേ എഴുന്നേല്‍ക്കരുത്, ആദ്യം മലര്‍ന്ന് കിടക്കുക. തുടര്‍ന്ന് ഇടതുവശം ചരിഞ്ഞ് വലതു കൈവിരല്‍കൊണ്ട് ഭൂമിയില്‍ ‘ശ്രീ’ എന്ന് എഴുതി, ഈശ്വരനെ സ്മരിച്ച് വലതുവശം തിരിഞ്ഞ് എഴുന്നേല്‍ക്കാം.
കിഴക്ക് ദിക്കിലേക്ക് തിരിഞ്ഞുനിന്ന് ഇരുകൈപ്പത്തികളും വിടര്‍ത്തി ചേര്‍ത്തുവച്ച്, കൈവെള്ള കണ്ണിന് നേരെ പിടിച്ച് ദര്‍ശിച്ച് മുഖത്തിലേക്ക് അണയ്ക്കുക. അതോടൊപ്പം ഈ മന്ത്രം കൂടി മനസ്സില്‍ ഉരുവിടുക – ‘കരാഗ്രേ വസതേ ലക്ഷ്മി കരമാദ്ധ്യേ സരസ്വതി, കരമൂലേ സ്ഥിതാ ഗൗരി പ്രഭാതേ കരദര്‍ശനം’. അതിനുശേഷം ഭൂമിദേവിയെ മനസ്സില്‍ ധ്യാനിച്ച് ഭൂമിയ തൊട്ടു വന്ദിക്കുക..കൈവെള്ള ദര്‍ശിക്കുന്നതിലൂടെ ലക്ഷ്മികടാക്ഷവും ജ്ഞാനവും രക്ഷയും പ്രദാനമാകുന്നുവെന്നാണ് സങ്കല്‍പ്പം. ഭൂമിയെ തൊട്ടുവന്ദിക്കുന്നത്, ഭൂമിയെ മാതാവായിട്ടാണ് കാണുന്നത്. അതിനാല്‍ ഭൂമിദേവിയെ ചവിട്ടുന്നത് പാപമാണ്. അതിനാല്‍ ദേവിയെ ചവിട്ടി നില്‍ക്കുന്നതിന്റെ പാപത്തിന് ക്ഷമ ചോദിക്കുകയാണ് ഈ കര്‍മ്മത്തിലൂടെ ചെയ്യുന്നത്. തുടര്‍ന്ന് ദന്തശുദ്ധി, അംഗശുദ്ധി, ദേഹശുദ്ധി, വിസര്‍ജനാദികളും സ്‌നാനാദികളും ഒക്കെ നടത്തുക. അംഗശുദ്ധിയില്‍ കാല്‍പ്പത്തിയും ഉപ്പുറ്റിയും ഒക്കെ നന്നായി കല്ലില്‍ തേച്ച് കഴുകണം.കാരണം ശനിഭഗവാന്‍ കാലിലൂടെ കയറി ദോഷങ്ങള്‍ വിതയ്ക്കുമെന്നാണ് സങ്കല്‍പ്പം. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും എണ്ണതേച്ച് കുളിക്കുന്നത് ഉത്തമമാണ്. സ്ത്രീകള്‍ക്ക് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും, പുരുഷന്മാര്‍ക്ക് ബുധനാഴ്ചയും ശനിയാഴ്ചയുമാണ് എണ്ണ തേച്ചുകുളി വിധിച്ചിരിക്കുന്നത്. ഈ സമയത്ത് മഹാവിഷ്ണുവിനെ സ്മരിക്കാവുന്നതാണ്. ഏത് രീതിയലുള്ള സ്‌നാനമായാലും, ജലം തീര്‍ത്ഥമാക്കി വേണം സ്‌നാനം ചെയ്യാന്‍. നദിയിലും കുളത്തിലും കുളിമുറിയിലും ഇതു ചെയ്യുക.സ്‌നാന ജലം തീര്‍ത്ഥമാക്കുവാന്‍ ആദ്യം ഇരുകൈകളിലും ആ ജലം എടുത്ത് ‘ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതീ, നര്‍മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം കുരു’ എന്ന മന്ത്രം ജപിച്ച് അതേ ജലത്തിലേക്കുതന്നെ മൂന്നുപ്രാവശ്യം തര്‍പ്പിക്കുക. പുഴയിലോ കുളത്തിലോ ആണെങ്കില്‍, സ്‌നാനം പൂര്‍ത്തിയാക്കി തോര്‍ത്തുന്നതിന് മുമ്പായി സൂര്യഭഗവാന് തര്‍പ്പണം ചെയ്യണം. കൈയില്‍ വെള്ളം എടുത്ത് മൂന്ന് തവണ ആദിത്യത്തനെ സ്മരിച്ച് കിഴക്കോട്ട് തര്‍പ്പിക്കുക.തുടര്‍ന്ന് ആദ്യം ശരീരത്തിന്റെ പുറക്കുവശം തോര്‍ത്തിയതിന് ശേഷം മുഖവും തലയും മറ്റു ഭാഗങ്ങളും തോര്‍ത്തുക. നിത്യാരാധനയുടെ ഭാഗമായി ചിലര്‍ ഈറനോട് ക്ഷേത്രദര്‍ശനവും തേവാര പൂജകളും മറ്റും നടത്തുകയും പതിവുണ്ട്. കുളികഴിഞ്ഞ് വസ്ത്രം മാറി ഭസ്മം, ചന്ദനം എന്നിവ ധരിക്കാവുന്നതാണ്. ഇടതുക്കൊയുടെ ഉള്ളംകൈയില്‍ ഭസ്മമെടുത്ത് കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് വലതുകൈകൊണ്ടടച്ചുപിടിച്ചു നമശിവായ എന്ന പഞ്ചാക്ഷരീമന്ത്രംത്തോടെ ഭസ്മം ധരിക്കാവുന്നതാണ്.ഭസ്മം വെള്ളമൊഴിച്ച് ഇരുക്കൈക്കള്‍ കൊണ്ട് തിരുമ്മി വലതുക്കൈയിലെ മൂന്ന് വിരലുകളാല്‍ (ചൂണ്ടു വിരല്‍, നടുവിരല്‍, മോതിരവിരല്‍) ആദ്യം നെറ്റിയില്‍ പിന്നെ അംഗങ്ങളില്‍- ഇരുകൈക്കാല് മുട്ടുകള്‍, ഹൃദയം, തോള് ഇവിടെയല്ലാം ഭസ്മം അല്ലെങ്കില്‍ ചന്ദനം ധരിക്കാവുന്നതാണ്. തുടര്‍ന്ന് നിലവിളക്കിന് മുന്നിലിരുന്ന് ഇഷ്ടമൂര്‍ത്തികളെ ഭജിക്കാം. ഗണപതി, സരസ്വതി, ആദിത്യന്‍, നവഗ്രഹങ്ങള്‍ എന്നി ദേവതകളെയും ഭജിക്കാവുന്നതാണ്.മന്ത്രങ്ങളും കീര്‍ത്തനങ്ങളും ജപിക്കാം.ശേഷം പതിവ് നിത്യകര്‍മ്മങ്ങളിലേക്ക് കടക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *