November 27, 2024, 8:09 pm

നിർമ്മിതിയുട വിസ്മയം പദ്മനാഭപുരം കൊട്ടാരം

പദ്മനാഭപുരം കൊട്ടാരത്തിന്റെ ചരിത്രത്തിലൂടെ….

നാഞ്ചിനാട് – ദക്ഷിണേന്ത്യൻ സംസ്കാരങ്ങളുടെ സംഗമ ഭൂമി. പ്രാചീനമായ നെല്ലറകളിലൊന്ന്. കന്യാകുമാരിയോടു കഥപറയാനെത്തുന്ന മൂന്നു മഹാ സമുദ്രങ്ങൾ. ഉരുക്കു കോട്ടപോലെ കാവൽ നിൽക്കുന്ന സഹ്യപർവതം. അനിഴം തിരുനാൾ മാർത്താണ്ഡവർമയെന്ന കരുത്തനായ ഭരണാധികാരി ഡച്ചുകാരുടെ സാമ്രാജ്യത്വ മോഹത്തിന് അന്ത്യം കുറിച്ചത് ഇവിടെ വച്ചാണ്. പ്രാചീന വേണാടിന്റെയും ആധുനിക തിരുവിതാംകൂറിന്റെയും ഭരണ സിരാകേന്ദ്രമെന്ന നിലയിൽക്കൂടി ഈ പ്രദേശം ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്. ഇതിനെയെല്ലാം ഓർമപ്പെടുത്തുന്ന പൈതൃകങ്ങളിലൊന്നാണ് പദ്മനാഭപുരം കൊട്ടാരം. കേരളത്തിന്റെ പരമ്പരാഗത നിർമാണ കലയുടെ സ്മാരകം കൂടിയാണിത്. 6.5 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ കൊട്ടാരം 15 കെട്ടിടങ്ങളുടെ സമുച്ചയമാണ്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുൾപ്പെട്ട കൽക്കുളം താലൂക്കിലാണിത്. തടിയിൽ തീർത്ത ഈ വിസ്മയത്തെ ഒട്ടേറെ വിദേശ സഞ്ചാരികൾ പ്രകീർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് രൂപം കൊണ്ട പല കൊട്ടാരങ്ങൾക്കും ഈ സമുച്ചയം മാതൃകയായി.

1592 മുതൽ 1609 വരെ വേണാടു ഭരിച്ച ഇരവി രവിവർമൻ എന്ന ഭരണാധികാരിയാണ് ഈ കൊട്ടാരം നിർമിച്ചത് തായ്‌കൊട്ടാരമാണ് അവിടുത്തെ ഏറ്റവും പഴയ നിർമിതി. കൽക്കുളം കൊട്ടാരം എന്നാണിത് അറിയപ്പെട്ടിരുന്നത്. ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവായ അനിഴം തിരുനാൾ മാർത്താണ്ഡവർമായണിത് പിൽക്കാലത്തു പുതുക്കിപ്പണിതു മനോഹരമാക്കിയത്. തന്റെ പരദേവനായ പദ്മനാഭ സ്വാമിക്ക് അതു സമർപ്പിച്ചതോടെ കൽക്കുളം വലിയ കോയിക്കൽ കൊട്ടാരം പദ്മനാഭപുരം കൊട്ടാരമായി അറിയപ്പെടാൻ തുടങ്ങി. വേണാട് സ്വരൂപത്തിലെ തൃപ്പാപ്പൂർശാഖയാണു പിന്നീട് തിരുവിതാംകൂർ ആയി മാറിയത്. അവരുടെ ആദ്യകാല ആസ്ഥാനം ഇപ്പോഴത്തെ കന്യാകുമാരി ജില്ലയിലുൾപ്പെട്ട തിരുവിതാംകോട് ആയിരുന്നു. അവിടെ നിന്ന് അവർ ഇരണിയിൽ കൊട്ടാരത്തിലേക്കു മാറി.

അക്കാലത്ത് നാഞ്ചിനാട്ടിലേക്ക് മധുര നായ്ക്കന്മാരുടെ ആക്രമണം പതിവായിരുന്നു.കൊയ്ത്തു കാലത്ത് പാടശേഖരങ്ങളിലേക്ക് അവരുടെ നിലപ്പട കപ്പം പിരിക്കാൻ ഇറങ്ങും.അതിനായി ഭൂതപ്പണ്ടിയിലും തിരുപ്പതി സാരത്തും വർ നിലയുറപ്പിച്ചിരുന്നു. അവരെ പ്രതിരോധിക്കാനാണ് കൽക്കുളത്തേക്ക് ആസ്ഥാനം മാറ്റാൻ തീരുമാനിച്ചത്.ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും അതിനായി ഭൂതപ്പണ്ടിയിലും തിരുപ്പതി സാരത്തും അവർ നിലയുറപ്പിച്ചിരുന്നു. അവരെ പ്രതിരോധിക്കാനാണ് കൽക്കുളത്തേക്ക് ആസ്ഥാനം മാറ്റാൻ തീരുമാനിച്ചത്. ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും അതിനു കാരണമായി കിഴക്കുവശത്ത് വേളിമലയും തെക്കുവശത്ത് വള്ളിയാറും പ്രതിരോധമൊരുക്കുന്നുണ്ട് പടിഞ്ഞാറും വടക്കും ഒരു കോട്ട കെട്ടിയാൽ സുരക്ഷിതമാകും. അങ്ങനെയാണ് കൽക്കുളത്തേക്കു രാജാക്കന്മാർ മാറിയത്.

ഈ കൊട്ടാരത്തിലെ ഏറ്റവും തലയെടുപ്പുള്ളത് ഉപ്പിരിക്കൽ മാളികയാണ്. ഉപ്പിരിക്കൽ മാളികയെന്നാൽ അതിനർഥം പേർഷ്യൻ ഭാഷയിൽ ഉപരികമാളിക എന്നാണ്. അതായത് പൊക്കമുള്ള കെട്ടിടം എന്നാണർഥം. ധർമരാജാവ് എന്നറിയപ്പെട്ടിരുന്ന കാർത്തിക തിരുനാൾ രാമവർമയുടെ കാലത്ത് തിരുവിതാംകൂറിലെ സെക്രട്ടേറിയറ്റിൽ പെർഷ്യൻ ഭാഷ ഉപയോഗിച്ചു തുടങ്ങിയിരുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ പ്രയോഗം. എന്നാൽ സാധാരണക്കാർ അതിനെ ഉപ്പിരിക്കൽ മാളികയെന്നു വിളിച്ചു തുടങ്ങി. ക്രമേണ അത് ആ പേരിൽത്തന്നെ അറിയപ്പെട്ടു. നാലു നിലയുള്ള കെട്ടിടമാണ് താഴെ നിലയിൽ ഖജനാവ് പ്രവർത്തിച്ചിരുന്നത്.

രാജാവിന്റെ സെക്രട്ടേറിയറ്റ് ഒന്നാം നിലയിലാണ്. രണ്ടാം നിലയിൽ രാജാവിന്റെ വിശ്രമ സ്ഥലം അതിനു മുകളിൽ പ്രാർഥനാ മുറി. ഏകാന്തമായ പ്രാർഥനയ്ക്കായി സജ്ജീകരിച്ചിരിക്കുന്ന ഈ മുറിയിലെ സവിശേഷത പാരമ്പര്യ ശൈലിയിലെ ചുമർ ചിത്രങ്ങളാണ്. പദ്മനാഭപുരം കോട്ടയുടെ ശിൽപിയായ തൈക്കാട് നമ്പൂതിരിയും ശിഷ്യന്മാരുമായി ചേർന്നു വരച്ചതാകാം ഇവയെന്നു കരുതുന്നു. അനന്തശയനത്തിൽ പള്ളി കൊള്ളുന്ന പദ്മനാഭനാണ് അതിൽ ഏറ്റവും വലുത്. ചുറ്റിലും സൂര്യനും ചന്ദ്രനുമുണ്ട് സൂര്യന് അനിഴം തിരുനാൾ മാർത്താണ്ഡവർമയോടും ചന്ദ്രന് യുവരാജാവ് കാർത്തിക തിരുനാൾ രാമവർമയോടും സാമ്യവും ഉണ്ട്.
ധ്യാനശ്ലോകത്തെ
ആസ്പദമാക്കി വരച്ചതാകാം ഇവയൊക്കെ എന്ന് കറുത്തപെടുന്നു. പിൽക്കാലത്ത് കാർത്തിക തിരുനാൾ രാമവർമ ഇതിനോടു ചേർന്നു ഊട്ടുപുര തുടങ്ങി. മുകളിലത്തെയും താഴത്തെയും നിലകളിൽ ആയിരം പേർക്കു വീതം ഇരിക്കാവുന്ന സംവിധാനമാണിത്. ഹൈദരാലിഖാൻ മലബാർ ആക്ര‌മിച്ചപ്പോൾ പദ്മനാഭപുരത്ത് അഭയം തേടിയ ബ്രാഹ്മണർക്കു ഭക്ഷണം നൽകാനാണിത് ആരംഭിച്ചത്. അതിന്റെ സ്മരണയായി അവശേഷിക്കുന്നത് കൂറ്റൻ ചീന ഭരണികളും അവിടെ ഉണ്ട്. പദ്മനാഭപുരം കൊട്ടാരത്തിന്റെ തറ അതീവ മിനുസമുള്ളതാണ് നീല അമരിയുടെ ചാറും കുമ്മായവും ചിരട്ടക്കരിയും ഉൾപ്പെടുന്ന മിശ്രിതം കൊണ്ടു നിർമിച്ചതാണി കൊട്ടാരം. കേരളത്തിന്റെ ചരിത്ര നിർമ്മിതികളിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed