April 23, 2025, 12:10 am

പെരുമാറ്റച്ചട്ടലംഘനം: നടപടിയെടുത്തത് രണ്ടു ലക്ഷത്തിലധികം പരാതികളില്‍

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് ലഭിച്ച 2,06,152 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് റിട്ടേണിംഗ് ഓഫീസർ സഞ്ജയ് കൗർ പറഞ്ഞു. മാർച്ച് 16 മുതൽ ഏപ്രിൽ 20 വരെ 2,09,661 പരാതികളാണ് സി വിജിലിന് ലഭിച്ചത്. 426 പരാതികളിൽ വ്യവഹാരം തീർപ്പാക്കാനുണ്ടെന്ന് സഞ്ജയ് കൗർ പറഞ്ഞു.

അനധികൃത പോസ്റ്ററുകൾ, ബാനറുകൾ, അടയാളങ്ങൾ, ചുവരെഴുത്തുകൾ, ആവശ്യമായ വിവരങ്ങളില്ലാത്ത പോസ്റ്ററുകൾ, വസ്തുവകകൾ നശിപ്പിക്കൽ, അനധികൃത ഫണ്ട് കൈമാറ്റം, അനധികൃത വാഹനങ്ങളുടെ ഉപയോഗം, ലഹരിപാനീയങ്ങളുടെ വിതരണം, സമ്മാനം നൽകൽ, ആയുധങ്ങൾ പ്രദർശിപ്പിക്കൽ, വിദ്വേഷ പ്രസംഗം തുടങ്ങിയ പരാതികളാണ് പ്രധാനമായും ലഭിക്കുന്നത്. സി വിജിലിനെ കുറിച്ചാണ്.