May 4, 2024, 12:52 am

മഴക്കെടുതി; നാശനഷ്ടങ്ങൾ വിലയിരുത്താൻ നിർദ്ദേശം നൽകി ഷാർജ ഭരണാധികാരി

ഷാര്‍ജയില്‍ കനത്ത മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.ഷാർജ പൊലീസ് ജനറൽ കമാൻഡ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി, സോഷ്യൽ സർവീസ് വകുപ്പ്, എമിറേറ്റിലെ മുനിസിപ്പാലിറ്റികൾ, പ്രവർത്തനങ്ങളിൽ ലോജിസ്റ്റിക് പിന്തുണ നൽകുന്ന എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളെ നേരിടാൻ ഏകോപിപ്പിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തുകയും ചെയ്യണമെന്നും ശൈഖ് ഡോ. സുൽത്താൻ കൂട്ടിച്ചേർത്തു.

അതേസമയം, എല്ലാ സർവീസുകളും സാധാരണ നിലയിലായതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കുള്ള തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. വളരെ ദുഷ്‌കരമായ ആഴ്‌ചയായിരുന്നു ഇതെന്ന് പ്രസിഡൻ്റ് ടിം ക്ലാർക്ക് പറഞ്ഞു, എന്തെങ്കിലും അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു.