ഉത്തർപ്രദേശിൽ വാൻ മരത്തിലിടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിൽ വാൻ മരത്തിലിടിച്ച് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ സംസ്ഥാന പരീക്ഷ എഴുതാനിരുന്ന വിദ്യാർഥികളുടേതാണ് കാർ.
ഷാജഹാൻപൂരിലെ ജരാവ ഗ്രാമത്തിനടുത്താണ് സംഭവം. ജയ്തിപൂരിലെ സ്‌കൂളിൽ സംസ്ഥാന പരീക്ഷ എഴുതാനാണ് വിദ്യാർഥികൾ പോയത്. വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് അഡീഷണൽ എസ്പി (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു.