April 20, 2025, 11:23 am

അഡ്വ. ബി.എ.ആളൂരിനെതിരെ നൽകിയ പോക്‌സോ കേസിൽ ജാമ്യം

അഡ്വ. ബി.എ.ആളൂരിനെതിരെ നൽകിയ പോക്‌സോ പോസ്കോ കേസിൽ ജാമ്യം. അഡ്വക്കേറ്റ് ആളൂരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് തടഞ്ഞു കൊണ്ടാണ് ജാമ്യം അനുവദിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ കടന്നു പിടിച്ചു എന്നാണ് പരാതി നൽകിയിരുന്നത് .

മൂന്നാമത്തെ കേസാണ് ആളൂരിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ രണ്ട് തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു. ബിസിനസ് ആവശ്യത്തിന് അഞ്ച് ലക്ഷം നൽകിയെന്നും അത് തിരികെ ചോദിച്ചപ്പോൾ അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു രണ്ടാമത്തെ കേസ്. ഈ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ ഓഫീസിലെത്തിയ പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പുതിയ കേസ്. ആ കേസിൽ ആണ് ഇപ്പോ ജാമ്യം അനുവദിച്ചിരിക്കുന്നത്