സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി ട്രാക്ടർ മാർച്ച് നടത്തും
സംയുക്ത കിസാൻ മോർച്ച ഇന്ന് രാജ്യവ്യാപകമായി ട്രാക്ടർ മാർച്ച് നടത്തും. ഉച്ചകഴിഞ്ഞ് നാല് മണി വരെയാണ് പ്രതിഷേധം. ദേശീയ പാതകളും അടച്ചിടാൻ സാധ്യതയുണ്ട്. “WTO എക്സിറ്റ് ഡേ” എന്നാണ് നടപടിയുടെ പേര്. ലോക വ്യാപാര സംഘടനയിൽ നിന്ന് ഇന്ത്യ പിന്മാറണം തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്ത കിസാൻ മോർച്ച മുന്നോട്ട് വെച്ചിരിക്കുന്നത്.
കിസാൻ മോർച്ചയുടെയും കിസാൻ മസ്ദൂർ മോർച്ചയുടെയും സംയുക്ത രാഷ്ട്രീയേതര വിഭാഗം ആഹ്വാനം ചെയ്ത ഡൽഹി ചലോ ട്രാക്ടർ മാർച്ച് പഞ്ചാബിൻ്റെയും ഹരിയാനയുടെയും അതിർത്തിയിൽ തുടരുകയാണ്. താൽക്കാലികമായി നിർത്തിവച്ച സമരത്തിൻ്റെ അടുത്ത ഘട്ടം വ്യാഴാഴ്ച സംഘടനകൾ പ്രഖ്യാപിക്കും.