April 19, 2025, 3:08 pm

വയനാട് കല്‍പ്പറ്റ മുള്ളന്‍കൊല്ലിയില്‍ കടുവ കൂട്ടില്‍

വയനാട് കല്‍പ്പറ്റ മുള്ളന്‍കൊല്ലിയില്‍ കടുവ കൂട്ടില്‍. നിരവധി വളര്‍ത്തുമൃഗങ്ങളെ പിടിച്ച കടുവയാണ് കൂട്ടിലായത്. പിടികൂടിയ കടുവയെ കുപ്പാടിയിലേക്ക് മാറ്റും.
കടുവകളെ പിടികൂടുന്നതിനായി മാറങ്കോലി മേഖലയിൽ നാലോളം കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.

അതിലൊന്നിൽ കടുവ കുടുങ്ങിയിരുന്നു. കടുവയുടെ ആരോഗ്യവും വേട്ടയാടാനുള്ള കഴിവും വിലയിരുത്തിയ ശേഷം പുനരധിവാസം സംബന്ധിച്ച് തീരുമാനമെടുക്കാം.