November 27, 2024, 10:22 pm

കിണ്ണക്കോരയെന്ന തമിഴ് നാട്ടിലെ ഗ്രാമത്തെക്കുറിച്ച് അറിയാം

നട്ടുച്ചയ്ക്ക് സൂര്യനുദിക്കുന്ന ഇടം..തമിഴ് നാട്ടിലെ മനോഹരമായ ഗ്രാമം

യാത്രകളിലെ പുത്തന്‍വഴികൾ എന്നും സഞ്ചാരികൾക്കൊരു ഹരമാണ്. ചോദിച്ചു ചോദിച്ചു പോകുമ്പോൾ വഴി തെറ്റുന്നതും അവിചാരിതമായി പുതിയ കാഴ്ചകളിലേക്ക് ചെന്നെത്തുവാൻ സാധ്യതയുള്ളതുമായ വഴികളാണെങ്കിൽ പറയുകയും വേണ്ട. അങ്ങനെ നോക്കുമ്പോൾ എങ്ങനെ പോയാലും കൗതുകവും, രസവും പുതിയ കാഴ്ചകളും അനുഭവങ്ങളും നൽകുന്ന പാതകള്‍ നമ്മുടെ നാട്ടിൽത്തന്നെ കാണാൻ കഴിയുന്നതാണ് . അട്ടപ്പാടിയും മുള്ളിയും കടന്ന്, വഴിയേത് കാടേത് എന്നുപോലും തോന്നിക്കുന്ന ഇടങ്ങളിലൂടെ സഞ്ചരിച്ച് കയറിച്ചെല്ലുന്ന സ്വർഗ്ഗതുല്യമായ ‘കിണ്ണക്കോരെ’ എന്ന ഒരു തമിഴ്നാടൻ ഗ്രാമമുണ്ട്.
കിണ്ണക്കോരയെന്ന തമിഴ് നാട്ടിലെ അതിമനോഹരമായ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇന്നും പലർക്കും അപരിചിതമാണ് ഈ നാട്. പാലക്കാട് നിന്നും ഊട്ടിയിൽ നിന്നും എളുപ്പത്തിൽ എത്തുവാൻ സാധിക്കുന്ന, ഒരു സാഹസിക റൈഡിന്‍റെ എല്ലാ സുഖവും സാധ്യതകളും നൽകുന്ന കോടമഞ്ഞും കാടും പിന്നിട്ട് പോകേണ്ടുന്ന അതിമനോഹരമായ കിണ്ണക്കോരെ അമിത പ്രതീക്ഷകളുമായി പോകേണ്ട ഒരിടമല്ലെങ്കിലും ഒരുതരി പോലും നിങ്ങളെ നിരാശരാക്കില്ലാത്ത സ്ഥലമാണ് ഇത് . പ്രകൃതി ഒളിപ്പിച്ച ഒരു നാടിന്‍റെ സൗന്ദര്യം അറിയണമെങ്കിൽ തീർച്ചയായും കിണ്ണക്കോരെയിലേക്ക്

പോയിരിക്കണം.ഒരുപക്ഷേ,കിണ്ണക്കോരെയെക്കുറിച്ച് ഏറ്റവുമധികം കേട്ടിട്ടുള്ള കാര്യങ്ങളിലൊന്നായിരിക്കും ഉച്ചയ്ക്ക് സൂര്യനുദിക്കുന്ന ഇടം എന്നത്. കോടമഞ്ഞു നിറഞ്ഞു നിൽക്കുന്ന പകലുകളും അരിച്ചരിച്ച് മെല്ലെ മാത്രം ഇറങ്ങിവരുന്ന സൂര്യവെളിച്ചവും ഈ പേരിന് സാക്ഷ്യം നൽകുന്നു . തേയിലത്തോട്ടങ്ങളും കാടും നിറഞ്ഞു നിൽക്കുന്ന വഴിയിലൂടെ സഞ്ചരിച്ച് എത്തിച്ചേരുന്നത് ഒരു സ്വര്‍ഗ്ഗരാജ്യത്തിലേക്കാണ് . അപ്രതീക്ഷിതമായി ഏതു സമയത്തു വേണമെങ്കിലും കോടമഞ്ഞ് വന്നുപൊതിയുന്ന ഈ കിണ്ണക്കോരെ ഒരു ചെറിയ തനി തമിഴ്നാടൻ ഗ്രാമമാണ്. അധികം വികസനങ്ങളോ സഞ്ചാരികളോ വന്നു ചേർന്നിട്ടില്ലാത്ത ഒരു ഗ്രാമം. കിണ്ണക്കോരയിൽ ചെന്നാൽ ഒരുതരി പോലും കൃത്രിമത്വം കലരാത്ത ഗ്രാമീണ കാഴ്ച്ചകളാണുള്ളത് ഇവിടുത്തെ കിണ്ണക്കോരെ വ്യൂ പോയിന്‍റ് കൂടി യാത്രയിൽ മറക്കാതെ കാണണം. ഇവിടെ അടുത്തുള്ള ഹെറിയസെഗൈ എന്ന ഗ്രാമത്തിലെത്തി അവിടെനിന്ന് 15 മിനിറ്റ് നടന്നാൽ കിണ്ണക്കോരെ വ്യൂ പോയിന്‍റ് കാണാം. കേരളത്തിലെ മലനിരകളുടെയും കാനഡ പവർഹൗസിന്‍റെയും കാഴ്ച്ചകളും മലകൾക്കുതാഴെയുള്ള ഗർത്തങ്ങളുടെയും അതിശയിപ്പക്കുന്ന, കണ്ണെടുക്കുവാൻ തോന്നിപ്പിക്കാത്ത വിധത്തിൽ മനോഹരമായ കാഴ്ച്ചകൾ കാണാം. മുന്നറിയിപ്പില്ലാതെ മഞ്ഞുവന്നു പൊതിയുന്ന കാലാവസ്ഥയാണ് ഇവിടുത്തേത്. 7 ഗ്രാമങ്ങൾ ചേരുന്ന ഇടമാണ് കിണ്ണക്കോരെ. മാഞ്ചൂരിൽ നിന്നും മേൽകുണ്ടെ- തായ്ശോല വഴി രണ്ട് മണിക്കൂർ യാത്രയുടെ കിണ്ണക്കോരയിലേക്ക്. ഊട്ടിയിൽ നിന്ന് 60 കിലോമീറ്റർ ദൂരമുണ്ട് കിണ്ണക്കോരയിലേക്ക്. ഏകദേശം 3 മണിക്കൂറാണ് യാത്ര സമയം

കിണ്ണക്കോരയെന്ന തമിഴ് നാട്ടിലെ ഗ്രാമത്തെക്കുറിച്ച് അറിയാം ..title

യാത്രകളിലെ പുത്തന്‍വഴികൾ എന്നും സഞ്ചാരികൾക്കൊരു ഹരമാണ്. ചോദിച്ചു ചോദിച്ചു പോകുമ്പോൾ വഴി തെറ്റുന്നതും അവിചാരിതമായി പുതിയ കാഴ്ചകളിലേക്ക് ചെന്നെത്തുവാൻ സാധ്യതയുള്ളതുമായ വഴികളാണെങ്കിൽ പറയുകയും വേണ്ട. അങ്ങനെ നോക്കുമ്പോൾ എങ്ങനെ പോയാലും കൗതുകവും, രസവും പുതിയ കാഴ്ചകളും അനുഭവങ്ങളും നൽകുന്ന പാതകള്‍ നമ്മുടെ നാട്ടിൽത്തന്നെ കാണാൻ കഴിയുന്നതാണ് . അട്ടപ്പാടിയും മുള്ളിയും കടന്ന്, വഴിയേത് കാടേത് എന്നുപോലും തോന്നിക്കുന്ന ഇടങ്ങളിലൂടെ സഞ്ചരിച്ച് കയറിച്ചെല്ലുന്ന സ്വർഗ്ഗതുല്യമായ ‘കിണ്ണക്കോരെ’ എന്ന ഒരു തമിഴ്നാടൻ ഗ്രാമമുണ്ട്.
കിണ്ണക്കോരയെന്ന തമിഴ് നാട്ടിലെ അതിമനോഹരമായ സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇന്നും പലർക്കും അപരിചിതമാണ് ഈ നാട്. പാലക്കാട് നിന്നും ഊട്ടിയിൽ നിന്നും എളുപ്പത്തിൽ എത്തുവാൻ സാധിക്കുന്ന, ഒരു സാഹസിക റൈഡിന്‍റെ എല്ലാ സുഖവും സാധ്യതകളും നൽകുന്ന കോടമഞ്ഞും കാടും പിന്നിട്ട് പോകേണ്ടുന്ന അതിമനോഹരമായ കിണ്ണക്കോരെ അമിത പ്രതീക്ഷകളുമായി പോകേണ്ട ഒരിടമല്ലെങ്കിലും ഒരുതരി പോലും നിങ്ങളെ നിരാശരാക്കില്ലാത്ത സ്ഥലമാണ് ഇത് . പ്രകൃതി ഒളിപ്പിച്ച ഒരു നാടിന്‍റെ സൗന്ദര്യം അറിയണമെങ്കിൽ തീർച്ചയായും കിണ്ണക്കോരെയിലേക്ക് പോയിരിക്കണം.ഒരുപക്ഷേ,കിണ്ണക്കോരെയെക്കുറിച്ച് ഏറ്റവുമധികം കേട്ടിട്ടുള്ള കാര്യങ്ങളിലൊന്നായിരിക്കും ഉച്ചയ്ക്ക് സൂര്യനുദിക്കുന്ന ഇടം എന്നത്. കോടമഞ്ഞു നിറഞ്ഞു നിൽക്കുന്ന പകലുകളും അരിച്ചരിച്ച് മെല്ലെ മാത്രം ഇറങ്ങിവരുന്ന സൂര്യവെളിച്ചവും ഈ പേരിന് സാക്ഷ്യം നൽകുന്നു . തേയിലത്തോട്ടങ്ങളും കാടും നിറഞ്ഞു നിൽക്കുന്ന വഴിയിലൂടെ സഞ്ചരിച്ച് എത്തിച്ചേരുന്നത് ഒരു സ്വര്‍ഗ്ഗരാജ്യത്തിലേക്കാണ് . അപ്രതീക്ഷിതമായി ഏതു സമയത്തു വേണമെങ്കിലും കോടമഞ്ഞ് വന്നുപൊതിയുന്ന ഈ കിണ്ണക്കോരെ ഒരു ചെറിയ തനി തമിഴ്നാടൻ ഗ്രാമമാണ്. അധികം വികസനങ്ങളോ സഞ്ചാരികളോ വന്നു ചേർന്നിട്ടില്ലാത്ത ഒരു ഗ്രാമം. കിണ്ണക്കോരയിൽ ചെന്നാൽ ഒരുതരി പോലും കൃത്രിമത്വം കലരാത്ത ഗ്രാമീണ കാഴ്ച്ചകളാണുള്ളത് ഇവിടുത്തെ കിണ്ണക്കോരെ വ്യൂ പോയിന്‍റ് കൂടി യാത്രയിൽ മറക്കാതെ കാണണം. ഇവിടെ അടുത്തുള്ള ഹെറിയസെഗൈ എന്ന ഗ്രാമത്തിലെത്തി അവിടെനിന്ന് 15 മിനിറ്റ് നടന്നാൽ കിണ്ണക്കോരെ വ്യൂ പോയിന്‍റ് കാണാം. കേരളത്തിലെ മലനിരകളുടെയും കാനഡ പവർഹൗസിന്‍റെയും കാഴ്ച്ചകളും മലകൾക്കുതാഴെയുള്ള ഗർത്തങ്ങളുടെയും അതിശയിപ്പക്കുന്ന, കണ്ണെടുക്കുവാൻ തോന്നിപ്പിക്കാത്ത വിധത്തിൽ മനോഹരമായ കാഴ്ച്ചകൾ കാണാം. മുന്നറിയിപ്പില്ലാതെ മഞ്ഞുവന്നു പൊതിയുന്ന കാലാവസ്ഥയാണ് ഇവിടുത്തേത്. 7 ഗ്രാമങ്ങൾ ചേരുന്ന ഇടമാണ് കിണ്ണക്കോരെ. മാഞ്ചൂരിൽ നിന്നും മേൽകുണ്ടെ- തായ്ശോല വഴി രണ്ട് മണിക്കൂർ യാത്രയുടെ കിണ്ണക്കോരയിലേക്ക്. ഊട്ടിയിൽ നിന്ന് 60 കിലോമീറ്റർ ദൂരമുണ്ട് കിണ്ണക്കോരയിലേക്ക്. ഏകദേശം 3 മണിക്കൂറാണ് യാത്ര സമയം

Leave a Reply

Your email address will not be published. Required fields are marked *

You may have missed