April 20, 2025, 4:43 am

ജ്യൂസ് കുടിക്കാൻ വിളിച്ചിട്ട് വരാത്തതിന് കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ തല്ലിയ സംഭവത്തിൽ കോടതി ശിക്ഷ വിധിച്ചു

ജ്യൂസ് കുടിക്കാൻ വിളിച്ചിട്ട് വരാത്തതിന് കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ തല്ലിയ സംഭവത്തിൽ കോടതി ശിക്ഷ വിധിച്ചു. പ്രതിയായ ജ്യൂസ് കട ജീവനക്കാരന് ആറ് മാസം തടവും 4,500 രൂപ പിഴയുമാണ് ശിക്ഷ ലഭിച്ചത്. പാലക്കാട് വടക്കന്തല സ്വദേശി ശ്രീകൃഷ്ണകുമാറിനെയാണ് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. .ഇതുമായി ബന്ധപ്പെട്ട സംഭവം 2015ലാണ് നടന്നത്.വിചാരണയ്ക്ക് ശേഷം ഇന്നലെയാണ് വിധി പ്രഖ്യാപിച്ചത്.