November 27, 2024, 8:11 pm

രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യ 445 റൺസിന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 445 റൺസിന് പുറത്തായി. തലേ ദിവസത്തെ സ്കോറായ 5 ന് 326 എന്ന നിലയിൽ രണ്ടാം ദിവസത്തെ കളിയാരംഭിച്ച ആതിഥേയർക്ക് 5 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ കുൽദീപ് യാദവിനേയും (4), രവീന്ദ്ര ജഡേജയേയും (112) നഷ്ടമായി. തുടർന്നൊന്നിച്ച അരങ്ങേറ്റ താരം ധ്രുവ് ജുറെൽ, രവിചന്ദ്ര അശ്വിൻ സഖ്യം 77 റൺസ് കൂട്ടുകെട്ടുണ്ടാക്കി. അശ്വിന് (37) പിന്നാലെ, ജുറെലും (46) പുറത്തായതോടെ ടീം ഇന്ത്യ 415 ന് 9 എന്ന നിലയിലായി. അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ജസ്പ്രീത് ബുംമ്രയും, മുഹമ്മദ് സിറാജും ചേർന്നെടുത്ത 30 റൺസാണ് സ്കോർ 445 ൽ എത്തിച്ചത്. 3 ഫോറും ഒരു സിക്സും സഹിതം ബുംമ്ര 26 റൺസെടുത്ത് പുറത്തായപ്പോൾ, കൂട്ടുകെട്ടിൽ 3 റൺസായിരുന്നു സിറാജിൻ്റെ സംഭാവന. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് നാലും, രഹാൻ അഹമ്മദ് രണ്ടും വിക്കറ്റും നേടി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed