November 27, 2024, 7:54 pm

കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു

കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് പാർട്ടി ട്രഷറർ അജയ് മാക്കൻ അറിയിച്ചു. കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. പാർട്ടി കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കുന്നില്ലന്ന് ട്രഷറർ അജയ് മാക്കൻ പറഞ്ഞു. 210 കോടിയുടെ ക്രൗഡ് ഫണ്ടിംഗിൽ സംശയം ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ പണം അടയ്ക്കാൻ നിർദ്ദേശിച്ചു ആദായ നികുതിവകുപ്പ്.തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മുമ്പ് പ്രതിപക്ഷത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ അത് ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണ്.’ അജയ് മാക്കൻ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed