November 27, 2024, 9:06 pm

എറണാകുളം–പാലക്കാട് മെമു പൊള്ളാച്ചിയിലേക്കു നീട്ടുന്നതിനുള്ള തടസ്സം നീങ്ങുന്നു

എറണാകുളം–പാലക്കാട് മെമു പൊള്ളാച്ചിയിലേക്കു നീട്ടുന്നതിനുള്ള തടസ്സം നീങ്ങുന്നു. ട്രെയിൻ പൊള്ളാച്ചിയിലേക്കു നീട്ടണമെങ്കിൽ ബോഗികൾ എറണാകുളത്ത് എത്തുമ്പോൾ വൃത്തിയാക്കണം. മെമു ട്രെയിനുകളുടെ ചുമതല ഇലക്ട്രിക്കൽ വിഭാഗത്തിന് ആയതിനാൽ വൃത്തിയാക്കുന്ന ജോലി ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു മെക്കാനിക്കൽ വിഭാഗം.
ഉച്ചയ്ക്ക് 2.45ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 6.35നാണ് പാലക്കാട് എത്തുന്നത്. വൈകിട്ട് 4ന് ശേഷം പൊള്ളാച്ചി പാതയിൽ ട്രെയിനില്ലെന്ന പ്രശ്നത്തിന് മെമു നീട്ടുന്നതു വഴി പരിഹാരമാകും. പഴനി വരെ സർവീസ് നടത്താൻ സമയമുണ്ടെങ്കിലും പാലക്കാട് ഡിവിഷൻ അത് പരിഗണിച്ചിട്ടില്ല. രാത്രി 7.45ന് പൊള്ളാച്ചി എത്തുന്ന ട്രെയിൻ 8.45ന് പഴനി എത്തിക്കാൻ കഴിയും. തിരികെ പഴനിയിൽനിന്നു പുലർച്ചെ 5ന് പുറപ്പെട്ടാൽ പതിവ് സമയമായ 7.20ന് പാലക്കാട്ടുനിന്ന് എറണാകുളത്തേക്കു പുറപ്പെടാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed