November 27, 2024, 10:06 pm

അവസരങ്ങളുടെ പെരുമഴ തീർത്ത് പൊന്നാനി മെഗാ ജോബ് ഫെയർ-ENSIGN’24

വിവിധ തൊഴിൽ സാധ്യതകളെ ഉപയോഗപ്പെടുത്തികൊണ്ടു യുവജനങ്ങൾക്ക് തൊഴിൽ അവസരം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊന്നാനി നഗരസഭയും കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനും സംയുക്തമായി പൊന്നാനി എം ഇ എസ് കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു . തൊഴിൽ മേളയുടെ ഉത്ഘാടനം പൊന്നാനി നിയോജക മണ്ഡലം എം എൽ എശ്രീ.പി നന്ദകുമാർ നിർവഹിച്ചു .നഗരസഭാ ചെയർമാൻ ശ്രീ.ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു .ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ജാഫർ കക്കൂത്ത് പദ്ധതി വിശദീകരണം നടത്തി .നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷീന സുദേശൻ ,പൊന്നാനി സി ഡി എസ് ചെയർപേഴ്സൺ മാരായ ധന്യ എം ,എടപ്പാൾ സി ഡി എസ് ചെയർ പേഴ്സൺ ഹരണ്യ, നഗരസഭ കൗൺസ്‌ലർ മാർ, കുടുംബശ്രീ പ്രവർത്തകർ , പൊന്നാനി MES ഹൈയർ സെക്കെന്ററി സ്കൂളിലെ സ്കൗട്ട് ആന്റ് ഗെയ്ഡ് JRC അംഗങ്ങൾ, കുടുബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ മാരായ രാകേഷ്. സി. ആർ, നൗഫൽ. സി ടി, റിനീഷ്. പി ആഭിജിത്ത് മാരാർ എന്നിവർ സംബന്ധിച്ചു..പരിപാടിക്ക് നഗരസഭാ ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രജീഷ് ഊപ്പാല സ്വാഗതവും സി ഡി എസ് ചെയർ പേഴ്സൺ അയിഷാബി നന്ദിയും പറഞ്ഞു .
സ്വകാര്യതൊഴിൽ മേഖലയിലെ സ്ഥാപനങ്ങൾ(ബാങ്കിങ്, ഇൻഷുറൻസ്, മാർക്കറ്റിംഗ്, കൺസ്ട്രക്ഷൻ, IT, ഗ്രാഫിക്സ്,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രെയിനിങ് സെന്റർ, ഹൈപ്പർമാർകെറ്റ്,ടെക്സ്റ്റയിൽസ്, വാഹന ഷോറും, ഹോസ്പിറ്റലുകൾ, മാർക്കറ്റിംഗ് ഏജൻസിസ്,ETC),പോസ്റ്റൽ ഇൻഷുറൻസ് സർവീസ്, എന്നിവടങ്ങളിലെ തൊഴിലവസരങ്ങളാണ് ENSIGN’24 Job Fair ലൂടെ നൽകുന്നത്.

60 തൊഴിൽ ധാതാക്കളാണ് ജോബ് മേളയിൽ പങ്കെടുത്തത്.962 ഉദ്യോഗാർത്ഥികൾ ജോബ് മേളയിൽ ഇൻറർവ്യൂ അറ്റെൻറ് ചെയ്തതിൽ 375 പേർക്ക് തൊഴിൽ ലഭിച്ചു.312 പേരെ അടുത്ത ഘട്ടത്തിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തു.മലപ്പുറം ജില്ലയിലെ അഭ്യസ്തവിദ്യരായ പത്താം ക്ലാസ് യോഗ്യതയുള്ള 18 നും 40 നും ഇടയിലുള്ള തൊഴിലന്വേഷകരായ ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയാണ് കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് ജോബ് മേളകൾ നടത്തിവരുന്നത്.

2026 ആകുമ്പോളേക്ക് 20 ലക്ഷം പേർക്ക് തൊഴിൽ നൽകാൻ കേരള നോളജ് എക്കണോമി മിഷനും,ഡിഡിയുജികെവൈ -കുടുംബശ്രീ നൈപുണ്യ പരിശീലനങ്ങളും ഏകോപിച്ചാണ് ജോബ് മേള സംഘടിപ്പിക്കുന്നത്.മലപ്പുറം ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 5 മെഗാ ജോബ് മേളകൾ നടന്നിട്ടുണ്ട്.

ജനുവരി 31ന് അകം ജോബ് മേളയിലേക്കുള്ള തൊഴിൽ ദാതക്കളെ കണ്ടെത്തിയിരുന്നു എന്നതിനാൽ തൊഴിൽ മേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങൾ, ഒഴിവുള്ള തസ്തികകൾ, യോഗ്യത മാനദണ്ഡങ്ങൾ എന്നിവ ജോബ് മേളയുടെ അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങൾ വഴി പൊതു ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചതിനാൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യത അനുസരിച്ചുള്ള ജോലികൾ മനസിലാക്കാൻ സാധിച്ചു…

ജോബ് മേളയുടെ ഭാഗമായി സൗജന്യ സ്പോട് രജിസ്റ്ററേഷനായിരുന്നു നടപ്പിലാക്കിയിരുന്നത് അതി വേഗം രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനായി തൊഴിൽദായക്കാർക്കും, തൊഴിൽ അന്വേഷകർക്കും പ്രത്യേകം രജിസ്ട്രേഷൻ കൗണ്ടറുകൾ സംഘടകർ ഒരുക്കിയിരുന്നു. ഇതിനാൽ നിമിഷങ്ങൾക്ക് അകം ഓരോ ഉദ്യോഗർത്ഥികളുടെയും രെജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചു. രജിസ്ട്രേഷൻ നടത്തിയ ഓരോ ഉദ്യോഗസ്ഥർത്തിക്കു ഹാൻഡ് ബുക്കും നൽകിയത് പങ്കെടുക്കേണ്ട ഇന്റർവ്യൂ മനസിലാക്കാൻ ഉദ്യോഗർത്ഥികൾക്ക് ഏറെ സഹായകരമായി
.
ഉയർന്ന യോഗ്യത ഉള്ളവർക്ക് മാത്രം അവരങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ജോബ് മേളകളിൽ നിന്നും തികച്ചും വ്യത്യാസ്തമായ തൊഴിൽ മേളയായിരുന്നു പൊന്നാനിയിൽ നടന്നത് .എല്ലാ വിദ്യാഭാസയോഗ്യത ഉള്ളവർക്കും, പ്രായ പരിധി പ്രശനമാവതെയും തൊഴിൽ നേടാൻ സംഘാടകർ അവസരം ഒരുക്കിയിരുന്നു. തങ്ങളുടെ ജോലിയ്ക്ക് ആവിശ്യമായ യോഗ്യതയും അഭി രുചിയും ഉള്ളവരെ ലഭിച്ചത് തൊഴിൽ ദായകാർക്കും ഏറെ സഹായമായി.
1000 ൽ അധികം ആളുകൾ പങ്കെടുത്ത ജോബ് മേള തികച്ചും പരിസ്ഥിതി സൗഹൃദമയാണ് നടത്തിയത്. കുടുംബശ്രീ വളണ്ടിയർമാർ, നഗര സഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ ഇതിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed