മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു.
പൊന്നാനി നഗരസഭയുടെ 2023 – 24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് മേശയും കസേരയും വിതരണം ചെയ്തു.
1875000 രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഫർണീച്ചർ വിതരണോത്ഘാടനം നിർവ്വഹിച്ചു.
വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ അജീന ജബ്ബാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല , ഒ. ഒ ഷംസു , ഷീന സുദേശൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ സൈഫു സ്വാഗതവും ഫിഷറീസ് എക്സ്ടെൻഷൻ ഓഫീസർ അമൃത നന്ദിയും പറഞ്ഞു.