November 28, 2024, 1:17 am

 ചെന്നൈയിൽ മലയാളി മെഡിക്കൽ വിദ്യാർഥിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയാളി മെഡിക്കൽ വിദ്യാർത്ഥിയെ ചെന്നൈയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശിയും ഗവൺമെൻ്റ് സ്റ്റാൻലി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയുമായ രഞ്ജിത്ത് പോളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് മാതാപിതാക്കൾക്ക് വിട്ടുനൽകും. ഇന്നലെയാണ് സംഭവം.

സുഹൃത്തുക്കളാണ് രഞ്ജിത്തിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തുക്കൾ എത്തിയപ്പോൾ രഞ്ജിത്ത് വാതിൽ തുറക്കാത്തതിനാൽ തിരച്ചിൽ ആരംഭിച്ചു. മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന രഞ്ജിത്തിനെ സുഹൃത്തുക്കൾ കണ്ടു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പ്രധാന നിഗമനം. ഇന്നലെ രാത്രി ചെന്നൈയിലെത്തിയ മാതാപിതാക്കൾ മൃതദേഹം ഇന്ന് ഏറ്റുവാങ്ങും. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

You may have missed