November 27, 2024, 10:05 pm

പണത്തിനും മുകളിലാണ് വോട്ടിന്റെ ശക്തിയെന്ന് വീണ്ടും തെളിയിക്കുന്ന വിധിയാണിത്; ഇലക്ടറൽ ബോണ്ട് വിധിയിൽ കോൺഗ്രസ്

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് കോൺഗ്രസ്. പണത്തിനും മുകളിലാണ് വോട്ടിന്റെ ശക്തിയെന്ന് ബലപ്പെടുത്തുന്നതാണ് വിധിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് X ലൂടെ പ്രതികരിച്ചു. ഇന്ത്യൻ ഭരണഘടനയേയും പാർലമെന്റ് പാസാക്കിയ നിയമങ്ങളെയും ഒരുപോലെ ലംഘിക്കുന്നതിനായി മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സംവിധാനം സുപ്രീം കോടതി എടുത്തുകളഞ്ഞൂ. ഏറെ കാത്തിരുന്ന വിധിയാണിത്. ഇതിന്റെ വ്യാപകമായി സ്വാഗതം ചെയ്യുന്നു. പണത്തിനും മുകളിലാണ് വോട്ടിന്റെ ശക്തിയെന്ന് വീണ്ടും തെളിയിക്കുന്ന വിധിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed