അങ്കണവാടിയില്‍ നിന്ന് രണ്ടര വയസുകാരന് ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തിയ സംഭവത്തില്‍ കേസെടുത്ത് ചൈല്‍ഡ് ലൈന്‍
അങ്കണവാടിയിൽ നിന്ന് രണ്ട് വയസ്സുള്ള കുട്ടി ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നുപോയതിനെ തുടർന്നാണ് ചൈൽഡ് ലൈൻ കേസെടുത്തത്. തിങ്കളാഴ്ച നേമത്ത് അങ്കണവാടിയിൽ നിന്ന് രണ്ട് കിലോമീറ്റർ നടന്നാണ് കുട്ടി വീട്ടിലെത്തിയത്. കുട്ടി പോയത് അങ്കണവാടി ജീവനക്കാർ അറിഞ്ഞില്ല.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അങ്കണവാടി ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ ചൈൽഡ് ലൈൻ കേസെടുത്തു. സംഭവത്തിൽ നേമം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച കുട്ടികളെ ആയയെ ഏൽപ്പിച്ച ശേഷം അധ്യാപകർ അടുത്തുള്ള കല്യാണ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം നടന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു.