സപ്ലൈകോ വില വർധനയെ ന്യായീകരിച്ച് സിപിഐ
സപ്ലൈകോ വില വർധനയെ ന്യായീകരിച്ച് സിപിഐ. സപ്ലൈകോ പൂട്ടരുതെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും വില വർധിപ്പിക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. പത്ത് കൊല്ലമായി സബ്സിഡി വില കൂട്ടിയിട്ടില്ല. വിപണി വിലയെക്കാൾ 35% വില കുറച്ച് വിൽക്കാനാണ് പുതിയ തീരുമാനം. അഞ്ച് വർഷമായിട്ടും വിലയിൽ വ്യത്യാസം വരുത്തിയിരുന്നില്ല. മൂന്ന് മാസത്തിലൊരിക്കൽ വില പരിശോധിക്കുമെന്നും വിലയിലെ മാറ്റം സബ്സിഡി സാധനങ്ങളുടെ വിലയിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.