November 27, 2024, 11:04 pm

മുഖ്യമന്ത്രിയുടെ ഗൺമാനെതിരെയുള്ള കേസ് അട്ടിമറിക്കുന്നതിനെതിരേ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി

മുഖ്യമന്ത്രിയുടെ ഗൺമാനെതിരെയുള്ള കേസ് അട്ടിമറിക്കുന്നതിനെതിരേ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കുന്ന സംഭവത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചത്. നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രിമാരുടെ ഇടതും വലതും നിൽക്കുന്ന ഗൺമാൻമാരാണ് ചട്ടം ലംഘിച്ചുകൊണ്ട് പ്രവർത്തകരെ മർദിച്ചത്. ചോദ്യം ചെയ്യലിന് പോലും ഗൺമാൻ ഹാജരാകുന്നില്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വിഷയം കോടതിയുടെ പരിഗണനയിലായതിനാലും സമീപകാലത്തു നടന്ന സംഭവമല്ലാത്തതിനാലും നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കർ നിലപാടെടുത്തു. കേസിലെ അട്ടിമറിയാണ് തങ്ങൾ നോട്ടീസിൽ ഉന്നയിച്ചതെന്ന് സതീശൻ വിശദീകരിക്കുന്നതിനിടെ സ്പീക്കർ നോട്ടീസിന് അനുമതി നൽകാനാവില്ലെന്ന് ആവർത്തിച്ചു. എന്നാൽ സഭാനടപടികൾ തുടർന്നതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed