ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല
കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ ട്രേഡ് യൂണിയൻ സംഘടനകളും ആഹ്വാനം ചെയ്ത ഗ്രാമീണ ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. കേരളത്തിൽ മാത്രമേ പ്രകടനങ്ങൾ നടത്തുകയുള്ളൂവെന്ന് സംഘടനകൾ അറിയിച്ചു.
ഭാരത് ബന്ദ് കേരളത്തിലെ ജനജീവിതത്തെ തടസ്സപ്പെടുത്തില്ല. രാവിലെ 10ന് രാജ്ഭവനിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്ന് സംസ്ഥാന ഏകോപന സമര സമിതി ചെയർമാനും കേരള കർഷക സംഘം സെക്രട്ടറിയുമായ എം.വിജയകുമാർ അറിയിച്ചു.
കേന്ദ്രസർക്കാരിൻ്റെ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും നാളെ ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ബന്ദ്.