അയോദ്ധ്യയിലേക്കുള്ള പ്രത്യേക ആസ്ത ട്രെയിൻ ത്രിപുരയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു
അഗർത്തല: അയോദ്ധ്യയിലേക്കുള്ള സ്‌പെഷ്യൽ ആസ്താ ട്രെയിൻ ത്രിപുരയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. 400-ഓളം തീർത്ഥാടകരുമായി ട്രെയിൻ സർവീസ് ആരംഭിച്ചു. ത്രിപുരയിൽ നിന്നും ഇതാദ്യമായാണ് ഇത്രയധികം ആളുകൾ അയോദ്ധ്യയിലേക്ക ഒരുമിച്ച് പോകുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ ത്രിപുരയ്‌ക്ക് പുതിയ ട്രെയിനുകൾ സമ്മാനിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോടിം അദ്ദേഹം നന്ദി അറിയിച്ചു. ഇന്നലെ വൈകുന്നേരം അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. നിലവിൽ 200-ൽ അധികം ആസ്ത സ്‌പെഷ്യൽ ട്രെയിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സർവീസ് നടത്തുന്നുണ്ട്. ഒരു ട്രെയിനിൽ ഏകദേശം 1400 പേർക്ക് യാത്ര ചെയ്യാവുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയോദ്ധ്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ പ്രഖ്യാപനമാണ് ആസ്ത സ്‌പെഷ്യൽ ട്രെയിൻ.