ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ഇന്ദിരയുടെ പേരൊഴിവാക്കിയത് പ്രിയദർശൻറെ ബുദ്ധി; കെ.ടി.ജലീൽ
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽനിന്ന് ഇന്ദിരാ ഗാന്ധിയുടെയും നർഗീസ് ദത്തിൻറെയും പേര് ഒഴിവാക്കിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി.ജലീൽ. ഇതിന് പിന്നിൽ പ്രവർത്തിച്ചത് സംവിധായകൻ പ്രിയദർശൻ ജലീൽ നിയമസഭയിൽ വ്യക്തമാക്കി. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കി. ആ സമിതിയിലുള്ള ഏക മലയാളിയാണ് സംവിധായകൻ പ്രിയദർശൻ. ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദർശൻറെകൂടി ബുദ്ധിയാണ്. വിഷയത്തിൽ എത്ര കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചെന്നും ജലീൽ ചോദിച്ചു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം രൂപീകരിച്ച സമിതിയുടെ ശുപാർശ പ്രകാരമാണ് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളുടെ പേരുകൾ മാറ്റിയത്. സംവിധായകൻ പ്രിയദർശൻ ഉൾപ്പെടെ അംഗങ്ങളായ സമിതി നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.