April 4, 2025, 2:15 am

ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ കാർ ഇടിച്ച്‌ തെറിപ്പിച്ച സംഭവത്തിൽ കാറിൻറെ ഉടമയെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടൻ

കൊച്ചി: ആലുവയിൽ ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ കുട്ടിയെ കാർ ഇടിച്ച്‌ തെറിപ്പിച്ചശേഷം നിർത്താതെ പോയ സംഭവത്തിൽ ഡ്രൈവറെ തിരിച്ചറിഞ്ഞു. സംഭവത്തിൽ നെടുമ്പശ്ശേരി സ്വദേശി ഷാൻ പിടിയിലായി. കാറിൻറെ ഉടമയായ രജനിയുടെ സുഹൃത്താണ് ഇയാളെന്ന് ആലുവ ഡിവൈഎസ്പി എ. പ്രസാദ് പറഞ്ഞു. നേരത്തെ, കാർ ഓടിച്ചത് ബന്ധുവാണെന്നായിരുന്നു രജനി പറഞ്ഞിരുന്നത്. അപകടവുമായി ബന്ധപ്പെട്ട് രജനിയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം രാവിലെ കുട്ടമശേരിയിലാണ് ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് കാർ കയറി ഇറങ്ങിയത്.

ഗുരുതരമായി പരിക്കേറ്റ വാഴക്കുളം സ്വദേശി നിഷികാന്ത്(ഏഴ്) ആശുപത്രിയിൽ ചികിത്സയിലാണ്. അച്ഛൻ പ്രജിത്ത് ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലിരുന്ന കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു. ഓട്ടോയിൽ നിന്ന് റോഡിലേക്ക് വീണ കുട്ടി എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കാർ നിർത്താതെ പോയി. സംഭവം വിവാദമായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച രാവിലെ 10 ന് കാർ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *