November 28, 2024, 9:08 am

മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍

കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാമലയില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവി വകുപ്പ് മേധാവി ഡി.ജയപ്രസാദിനാണ് അന്വേഷണ ചുമതല.

വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ കണ്ണൂരിൽ നിന്ന് തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കടുവയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. എന്നാൽ, കോഴിക്കോട് എത്തിയ ശേഷം കടുവ ചത്തത് എന്തുകൊണ്ടാണെന്ന് വിശദമായി പഠിക്കേണ്ടതുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള യാത്രാമധ്യേ കടുവ ചത്ത വിവരം വനം മന്ത്രിയെ അറിയിച്ചില്ലെന്നാണ് റിപ്പോർട്ട്. കടുവയുടെ പോസ്റ്റ്‌മോർട്ടം ഉൾപ്പെടെ അന്തിമ തീരുമാനമായിട്ടില്ല.

You may have missed