April 20, 2025, 3:54 am

കേച്ചേരിയില്‍ സ്വകാര്യ ബസ് അപകടത്തില്‍ 15 പേര്‍ക്ക് പരിക്ക്

കേച്ചേരിയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്. ബസ് ചൂണ്ടൽ പാലത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. പാലത്തിൻ്റെ പാളത്തിൽ തട്ടി വൻ അപകടം ഒഴിവായി.

കുന്നംകുളത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയ സ്ത്രീയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.