November 28, 2024, 8:25 am

വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു

വണ്ടിപ്പെരിയാറിൽ ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചുവയസ്സുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കുട്ടിയെ വള്ളക്കടവ ചാർഡി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകി വീട്ടിലേക്കയച്ചു. എന്നാൽ അത്താഴം കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തി കുട്ടി ഉറങ്ങിയെങ്കിലും വീണ്ടും ഛർദ്ദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ അതേ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി.

പ്രാഥമിക ചികിൽസയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കുട്ടി മുത്തച്ഛനൊപ്പം ഗവിയിലേക്ക് പോയി. അവിടെ വെച്ച് ഐസ് ക്രീം വാങ്ങിയെന്ന് വീട്ടുകാർ പറയുന്നു. വീട്ടിലെത്തിയ കുട്ടി ഛർദ്ദിച്ചു. അതേസമയം, പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ മൃതദേഹം ഇപ്പോൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം ഇടുക്കി മെഡിക്കൽ കോളേജിലോ കോട്ടയം മെഡിക്കൽ കോളേജിലോ നടത്തും. ഇത് പിന്നീട് കുടുംബത്തിന് കൈമാറും.

You may have missed