November 27, 2024, 11:59 pm

1916 ൽ പരാതിപ്പെട്ടു പരിഹാരമായി…

‘പൊന്നാനി കെ കെ ജംഗ്ഷനിലെ പുത്തൻപള്ളി റോഡിൽ കഴിഞ്ഞ അഞ്ചു മാസങ്ങളായി നിലനിൽക്കുന്ന പരാതിക്കാണ് വാട്ടർ അതോറിറ്റിയുടെ 1916 എന്ന സംസ്ഥാനതല ടോൾ ഫ്രീ നമ്പറിൽ വിളിച്ചപ്പോൾ പരിഹാരമായത്’ .
കഴിഞ്ഞ ശനിയാഴ്ച പരാതി വിളിച്ചറിയച്ചപ്പോൾ തിങ്കളാഴ്ചപണി പൂർത്തീകരിക്കുകയായിരുന്നു.
പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി എന്നു പറഞ്ഞ് റോഡ് പൊട്ടിച്ചത് പരിഹരിക്കാത്ത പൊന്നാനി വാട്ടർ അതോറിറ്റിക്കെതിരെയാണ് കെ കെ ജംഗ്ഷൻ കൂട്ടായ്മ പരാതിപ്പെട്ടത്.

പൈപ്പുകളുടെ അറ്റകുറ്റപ്പണി എന്നു പറഞ്ഞ് അനാവശ്യമായി പണം തട്ടുന്ന പ്രവണത പൊന്നാനി വാട്ടർ അതോറിറ്റി അതോറിറ്റി അധികൃതരുടെ ഒത്താശയോടെ നടക്കുന്നുണ്ടന്നും അതിനെതിരെ വിജിലൻസ് മുമ്പാകെ പരതി നൽകാനുമുള്ള തീരുമാനത്തിലാണ് കെ കെ ജംഗ്ഷൻ കൂട്ടായ്മ .

Leave a Reply

Your email address will not be published. Required fields are marked *

You may have missed