April 20, 2025, 8:31 am

കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി

കൊട്ടിയൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി. പന്യാമലയിലെ ഫാമിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. ഇന്ന് രാവിലെ നാട്ടുകാരിൽ ഒരാളാണ് കടുവയെ കുടുങ്ങിയ നിലയിൽ കാണുന്നത്. . വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

താമസക്കാരുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു. കുടുങ്ങിക്കിടക്കുന്ന കടുവയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. കടുവ കാടിനടുത്തെവിടെയോ എത്തി.