November 27, 2024, 10:06 pm

വയനാട്ടിൽ നാളെ ഹർത്താൽ:



വയനാട് ജില്ലയിൽ നാളെ (ചൊവ്വ) കാർഷിക സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്‌തു. കാർഷിക സംഘടനകളുടെ നേ തൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്ത‌ിരിക്കുന്നത്.

നാളെ രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ.

അതേസമയം, തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല (ഡിവിഷൻ 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ഫെബ്രുവരി 12) ജില്ലാ കളക്റ്റർ അവധി പ്രഖ്യാപിച്ചു.

മാനന്തവാടി പടമല പനച്ചിയിൽ കർഷകനായ യുവാവിന്റെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരുമെന്ന് വനംവകുപ്പ്. ബേലൂർ മഖ്നയെന്ന കാട്ടാനയുടെ സിഗ് നൽ ലഭിക്കുന്നതനുസരിച്ച് പുലർച്ചെ തന്നെ ദൗത്യം പുനരാരംഭിക്കും. രാത്രി പട്രോളിങ്ങുണ്ടാവുമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഞായറാഴ്ച ദൗത്യം താത് കാലികമായി നിർത്തിയതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം താൽക്കാലികമായി അണഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed