November 28, 2024, 3:03 am

മാനന്തവാടിയിൽ ഇന്നലെ മയക്കുവെടിയേറ്റ തണ്ണീർകൊമ്പൻ ചരിഞ്ഞ സംഭവത്തിൽ ഉന്നത സമിതി രൂപീകരിച്ച് സർക്കാർ

ഇൻസ്‌പെക്ഷൻ ആന്റ് ഇവാല്യുവേഷൻ- ഫോറസ്റ്റ് കൺസർവേറ്റർ നീതുലക്ഷ്മി, അസിസ്റ്റന്റ് വെറ്റിറനറി ഓഫിസർ ഡോ.ആർ രാജ്, വന്യ ജീവി വനം സംരക്ഷണ എൻജിഒ പ്രവർത്തകൻ ഡോ.റോഷ്‌നാഥ് രമേഷ്, നിയമവിദഗ്ധൻ എൽ നമശ്ശിവായൻ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

അതേസമയം, തണ്ണീർകൊമ്പന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക റിപ്പോർട്ട്. വാഹനത്തിൽ നിന്ന് കെട്ടഴിക്കുമ്പോഴാണ് തണ്ണീർകൊമ്പൻ ചരിഞ്ഞത്. ശരീരത്തിലെ മുഴ പഴുത്തിരുന്നു. ഞരമ്പുകളിൽ കൊഴുപ്പ് അടിഞ്ഞിരുന്നെന്നും വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ. താങ്ങാനാകാത്ത സമ്മർദം ഹൃദയഘാതത്തിലേക്ക് നയിച്ചെന്ന് വനംവകുപ്പ് പറയുന്നു.

You may have missed