April 25, 2025, 10:29 am

പാനൂരിൽ പരിക്ക് പറ്റിയ നിലയിൽ കണ്ടെത്തിയ ഹനുമാൻ കുരങ്ങിനെ രക്ഷപ്പെടുത്തി

പാനൂർ ടൗണിലിറങ്ങിയ ഹനുമാൻ കുരങ്ങിന് ഷോക്കേറ്റ് പരിക്ക്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കുരങ്ങിനെ രക്ഷപ്പെടുത്തി ചികിത്സ തുടങ്ങി.വലതു കൈക്ക് പരിക്കേറ്റ നിലയിൽ പാനൂർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാണ് ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയത്.കുരങ്ങ് വർഗത്തിലെ അപൂർവ്വ ഇനം ജീവിയാണ് ഹനുമാൻ കുരങ്ങുകൾ. കാട്ടിൽ തന്നെ വളരെ അപൂർവ്വമാണ്.

ഇന്ത്യയില്‍ ഗോവ, കര്‍ണാടക, കേരളത്തില്‍ പശ്ചിമഘട്ടങ്ങളിലും മാത്രമേ ഹനുമാന്‍ കുരങ്ങുകളുള്ളൂ. പാനൂരിനടുത്ത് വനമേഖലയിൽ നിന്നാണ് അബദ്ധത്തിൽ നാട്ടിലെത്തിയതെന്ന് സംശയിക്കുന്നു. കണ്ണൂരിലെ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു. ആള്‍ അവശനാണ്. ഇടത് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.റസ്ക്യൂ വാച്ചർ വി സി ബിജിലേഷാണ് പരിക്കേറ്റ ഹനുമാൻ കുരങ്ങിനെ ചികിത്സക്കായി എത്തിച്ചത്.പരിക്കുപറ്റിയ കൈയിൽ മരുന്നു വെച്ച് കെട്ടി. അവശനിലയിൽ ആയിരുന്നു കുരങ്ങ്