പോലീസ് കസ്റ്റഡിയിലെടുത്ത ജെ.സി.ബി സ്‌റ്റേഷന്‍ പരിസരത്തു നിന്ന് കടത്തിയ സംഭവത്തില്‍ എസ്.ഐ ക്കെതിരെ നടപടി

ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ജെ.സി.ബി സ്‌റ്റേഷന്‍ പരിസരത്തു നിന്ന് കടത്തിയ സംഭവത്തില്‍ എസ്.ഐ ക്കെതിരെ നടപടി.കേസിൽ വീഴ്ച വരുത്തിയതിന് സസ്‌പെൻഷനിലായ മുക്കം പോലീസ് സ്‌റ്റേഷനിലെ എസ് ഐ ടി നൗഷാദാണ് അറസ്റ്റിലായത്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈഎസ്പി പി.പ്രമോദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
അന്വേഷണത്തിനിടെ നൗഷാദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സ്റ്റേഷനിൽ നിന്ന് ജെസിബി എടുത്ത ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും കേസിൽ അറസ്റ്റിലായ പ്രതികളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തി. കേസിലെ ആറ് പ്രതികൾ മുക്കം റെയിൽവേ സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ മുഖ്യപ്രതി ബഷീർ ഒളിവിൽ പോകുകയും പിന്നീട് മുൻകൂർ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.