April 25, 2025, 10:21 am

പ്രകടനപത്രികയിലേക്ക് നിർദ്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ഇമെയിൽ ഐഡി

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയെക്കുറിച്ചുള്ള പൊതുജനാഭിപ്രായങ്ങളും നിർദ്ദേശങ്ങളും “lsmanifesto2024@gmail.com” എന്ന ഇമെയിൽ വിലാസത്തിൽ അയക്കാമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു അറിയിച്ചു.

പ്രകടനപത്രിക ഉപസമിതിയിൽ കേരളത്തിന്റെയും പശ്ചിമ ബംഗാളിന്റെയും ചുമതലയുള്ള ശശി തരൂർ എംപി ഈ നിർദേശങ്ങൾ എഐസിസി കമ്മിറ്റിക്ക് കൈമാറും. പ്രകടനപത്രിക ഉപസമിതി അംഗം കൂടിയായ കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ ഇന്നലെ തിരുവനന്തപുരത്ത് യോഗം ചേർന്ന് അഭിപ്രായം തേടിയിരുന്നു.

ഈ സംവിധാനം ലഭ്യമല്ലാത്ത വ്യക്തികൾക്കും സംഘടനകൾക്കും ഉപയോഗിക്കാമെന്നും പഴകുളം മധു പങ്കുവെച്ചു.