പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ പിതാവിനെ പ്രതി രണ്ടുതവണ വിളിച്ചു. ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനിടെ മൊഴി മാറ്റണമെന്ന ഭീഷണിയുമുണ്ടായി. പോലീസ് കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ്.
കേസിൽ ശിക്ഷിക്കപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശി അഞ്ജമുൽ ഹഖിനെതിരെ പൊലീസ് കേസെടുത്തു. 61 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.