ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം ശക്തമാകുന്നു

ഉത്തരേന്ത്യയിൽ ശീതകാല ശക്തമാകുന്നു. കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ദൂരക്കാഴ്ച പരിമിതമായതിനാൽ വിമാന, റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ദൂരക്കാഴ്ച കുറഞ്ഞ സാഹചര്യത്തിൽ റോഡ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
അടുത്ത നാല് ദിവസം കൂടി കനത്ത മൂടൽ മഞ്ഞ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ഡ്, യുപി, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ തണുപ്പ് അനുഭവപ്പെടും. കിഴക്കൻ ഇന്ത്യയുടെ പല ഭാഗങ്ങളിലും കുറഞ്ഞ താപനില 2-3 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.