November 28, 2024, 1:10 am

കെഎസ്‌ഇബി സെര്‍വര്‍ തകരാറില്‍; ബില്ല് അടക്കുന്നതിനും അടിയന്തര അറിയിപ്പുകള്‍ നല്‍കുന്നതിലും തടസ്സം

തിരുവനന്തപുരം: കെഎസ്‌ഇബിയുടെ സെർവർ തകരാറിലായതോടെ ഓണ്‍ലൈൻ നടപടികള്‍ പ്രതിസന്ധിയില്‍. ബോർഡിന്റെ ഒരുമ നെറ്റ് എന്ന സോഫ്റ്റ് വെയറിലാണ് സാങ്കേതിക തകരാർ.
ബില്‍ അടക്കുന്നതടക്കമുള്ള ഉപഭോക്തൃ സേവനങ്ങളെല്ലാം തടസ്സപ്പെട്ടു. ഓണ്‍ലൈൻ വഴി പണം അടക്കാനാകുന്നില്ലെന്ന് മാത്രമല്ല. സോഫ്റ്റ് വെയർ വഴി അടിയന്തിര അറിയിപ്പുകളും നല്‍കാനാകുന്നില്ല. തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രാവിലെയോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് കെഎസ്‌ഇബി അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed