ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കോഴിക്കോട് പാലാഴി സ്വദേശി രാധാകൃഷ്ണന്റെ നാല്പതിനായിരം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി കൗശല്‍ ഷായെ കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കി. മറ്റൊരു കേസില്‍ ജയിലില്‍ ആയിരുന്ന പ്രതിയെ ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് കേരളത്തില്‍ എത്തിച്ചത്. ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് സംഘം ഡല്‍ഹിയിലെ ജയിലിലേക്ക് അടുത്തയാഴ്ച പോകും.