താലൂക്ക് ഓഫീസിന് മുന്നില്‍ അനിശ്ചിത കുത്തിയിരിപ്പ് സമരവുമായി 75 വയസുകാരി
പട്ടയം ആവശ്യപ്പെട്ടു നവകേരള സദസില്‍ നല്കിയ പരാതിക്കും പരിഹാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൊടുപുഴ താലൂക്ക് ഓഫീസിന് മുന്നില്‍ അനിശ്ചിത കുത്തിയിരിപ്പ് സമരവുമായി 75 വയസുകാരി. അയല്‍വാസികളായ സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ തന്റെ സ്ഥലം കൈയേറിയെന്ന് ആരോപിച്ചാണ് കലയന്താനി കുറിച്ചിപാടം ആലക്കല്‍ അമ്മിണി സമരം ആരംഭിച്ചത്.