ശിശുവിനെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്മയെയും കൂട്ടു പ്രതിയായ ബന്ധുവിനെയും കോടതി വെറുതെ വിട്ടു.
കോഴിക്കോട് ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്മയെയും കൂട്ടു പ്രതിയായ ബന്ധുവിനെയും കോഴിക്കോട് പോക്സോ കോടതി വെറുതെ വിട്ടു. 2018 സെപ്റ്റംബര്‍ രണ്ടിനു നടന്ന സംഭവത്തില്‍ തെളിവുകളില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.