അരുണ്‍ ഗോവില്‍, ദീപിക ചിഖ്ലിയ, സുനില്‍ ലാഹ്രി എന്നിവര്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തി.
രാമാനന്ദ് സാഗറിന്റെ പ്രശസ്തമായ ടിവി സീരിയല്‍ ‘രാമായണ’ത്തില്‍ ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും അവതരിപ്പിച്ച അരുണ്‍ ഗോവില്‍, ദീപിക ചിഖ്ലിയ, സുനില്‍ ലാഹ്രി എന്നിവര്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തി. ‘ഹമാരേ റാം ആയേംഗേ’ എന്ന പേരില്‍ ഒരു സംഗീത ആല്‍ബം അയോധ്യയില്‍ ചിത്രീകരിക്കാന്‍ എത്തിയ ഇവര്‍ക്കു വന്‍ സ്വീകരണമാണു ലഭിച്ചത്.