November 28, 2024, 12:13 am

ട്വന്റി20 മത്സരത്തില്‍ അവസാന വിജയം ഇന്ത്യക്ക്

ടൈ ആയതിനെ തുടര്‍ന്ന് രണ്ടു തവണ സൂപ്പര്‍ ഓവറുകള്‍ കളിച്ച അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മൂന്നാമത്തേയും അവസാനത്തേയും അത്യന്തം ആവേശകരമായ ട്വന്റി20 മത്സരത്തില്‍ അവസാന വിജയം ഇന്ത്യക്ക്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 22 ന് 4 എന്ന നിലയില്‍ നിന്ന് 69 പന്തില്‍ 121 റണ്‍സ് നേടിയ രോഹിത് ശര്‍മയുടേയും 39 പന്തില്‍ 69 റണ്‍സ് നേടിയ റിങ്കു സിംഗിന്റേയും മികവില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റേയും ഇബ്രാഹിം സര്‍ദാന്റേയും ഗുല്‍ബാദിന്‍ നെയ്ബിന്റേയും അര്‍ദ്ധസെഞ്ച്വറികളുടെ മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മത്സരം ടൈ ആയതിനെ തുടര്‍ന്ന് എറിഞ്ഞ ആദ്യത്തെ സൂപ്പര്‍ ഓവറും 16 റണ്‍സെടുത്ത് ടൈ ആയതോടെ രണ്ടാമത്തെ സൂപ്പര്‍ ഓവറിലേക്ക് മത്സരം നീങ്ങി. രണ്ടാമത്തെ സൂപ്പര്‍ ഓവറില്‍ ആദ്യം കളിച്ച ഇന്ത്യ 11 റണ്‍സ് നേടി. എന്നാല്‍ 12 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ രണ്ട് വിക്കറ്റുകളും വെറും മൂന്ന് പന്തുകള്‍ക്കുള്ളില്‍ വീഴ്ത്തി ബിഷ്‌ണോയ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed