പൊന്നാനി കർമ റോഡിൽ കാഴ്ചപരിമിതിയുള്ളയാളുടെ പെട്ടിക്കടയിൽ മോഷണം; ഇരുപത്തയ്യാരിത്തോളം രൂപയുടെ സാധനങ്ങൾ കവർന്നു..!
പൊന്നാനി കർമ റോഡിൽ കാഴ്ചപരിമിതിയുള്ളയാളുടെ പെട്ടിക്കടയിൽ മോഷണം; ഇരുപത്തയ്യാരിത്തോളം രൂപയുടെ സാധനങ്ങൾ കവർന്നു..!
പൊന്നാനി കൊല്ലൻപടിയിലെ കടകളിൽ നടന്ന മോഷണത്തിനുപിന്നാലെ നിളയോരപാതയോരത്തെ പെട്ടിക്കടയിലും മോഷണം നടന്നു . തവനൂർ അതളൂർ സ്വദേശി വളപ്പിലകത്ത് ഹംസത്തിന്റെ പെട്ടിക്കടയിലാണ് മോഷണം നടന്നത് . ഹൃദ്രോഗിയും കാഴ്ചപരിമിതനുമായ ഹംസത്തിന് സുമനസ്സുകൾ വെച്ചുനൽകിയ കടയിൽനിന്നാണ് ഇരുപത്തയ്യാരിത്തോളം രൂപയുടെ സാധനങ്ങൾ കവർന്നത്.
രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് കടയുടെ പൂട്ട് പൊളിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് കൊല്ലൻപടിയിലെ ആറ് കടകളിൽ മോഷണം നടന്നത്. രണ്ട് കടകളിൽ മോഷണശ്രമവുമുണ്ടായി. സമീപത്തെ ക്ഷേത്രത്തിലും മോഷണം നടന്നു. മുഖംമൂടിയും കൈയുറയും ധരിച്ച മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞെങ്കിലും ഇത് വരെ പിടികൂടാനായിട്ടില്ല. വീണ്ടും കടകൾ കേന്ദ്രീകരിച്ചു മോഷണങ്ങൾ പതിവായതോടെ പോലീസ് പട്രോളിങ് ശക്തമാക്കണമെന്നത് നാട്ടുക്കാർക്കിടയിൽ ആവശ്യമുയർന്നിട്ടുണ്ട്..
സമാന രീതിയിൽ മോഷണങ്ങൾ പൊന്നാനിയിലെ ബിയ്യം ഭാഗങ്ങളിലും നടന്നിരുന്നു.