November 28, 2024, 4:24 am

അയോധ്യയിൽ സുഗന്ധം പരത്തി ഗുജറാത്തിൽ നിന്നും എത്തിച്ച 108 അടി നീളമുള്ള ചന്ദനത്തിരി

ഗുജറാത്തിൽ നിന്ന് അയോധ്യയിലേക്ക് കൊണ്ടുവന്ന 108 അടി നീളമുള്ള ചന്ദനത്തിരി. ശ്രീരാമജന്മഭൂമി തീർത്ഥ മഹന്ത് നിത്യ ഗോപാൽ ദാസ് ക്ഷേത്രം ട്രസ്റ്റ് ചന്ദനത്തിരിയിൽ തീ കൊളുത്തി. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഗുജറാത്തിലെ ഗ്രാമവാസികൾ പറയുന്നതനുസരിച്ച് ശ്രീരാമചന്ദ്രനുള്ള ചന്ദനത്തിരി ആറുമാസം കൊണ്ടാണ് പൂർത്തിയാക്കിയത്. പ്രത്യേക ക്രെയിനുകളും വാഹനങ്ങളും ഉപയോഗിച്ചാണ് ഭീമ ചന്ദനത്തിരി ഗുജറാത്തിൽ നിന്ന് അയോധ്യയിലെത്തിച്ചത്.

3610 കിലോഗ്രാം ഭാരമുള്ള ചന്ദനത്തിരി ഗുജറാത്തിലെ കർഷകരും ഗ്രാമവാസികളും ചേർന്നാണ് തയ്യാറാക്കിയത്. ഗുജറാത്തിലെ വഡോദരയിൽ നിന്നാണ് ചന്ദനത്തിരിയെ അയോധ്യയിലേക്ക് കൊണ്ടുവന്നത്. 376 കിലോഗ്രാം ചിരട്ട, 190 കിലോഗ്രാം നെയ്യ്, 1470 കിലോ ചാണകം തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളിൽ നിന്ന് നിർമ്മിച്ച ചന്ദനത്തിരി 50 കിലോമീറ്റർ ചുറ്റളവിൽ സുഗന്ധം പരത്തും.

You may have missed