കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ സമ്മേളനം
പൊന്നാനി: മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കണമെന്ന് കെ പി എസ് ടി എ പൊന്നാനി ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയായ 18 ശതമാനം ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും വിദ്യാർഥികളെ സമ്മർദ്ദത്തിലാഴ്ത്തുന്ന രീതിയിൽ പരീക്ഷ സമയ ക്രമം നിശ്ചയിക്കരുതെന്നും എരമംഗലം സി എം യു പി സ്കൂളിൽ ചേർന്ന സമ്മേളനം ആവശ്യപ്പെട്ടു.
ദിവസ വേതന അധ്യാപകർ മാസങ്ങളായി ശമ്പളമില്ലാതെ ജോലിചെയ്യുകയാണ്. പ്രീ പ്രൈമറി മേഖലയിലെ അധ്യാപകർക്ക് അംഗീകാരവും നിയമാനുസൃതമായ വേതനവും നൽകണം. അധ്യാപകരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് പൊതു വിദ്യാഭ്യാസത്തെ തകർക്കും.
യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹനൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് സി റഫീഖ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ ഉമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. അഷ്റഫ് രാങ്ങാട്ടൂർ മോട്ടിവേഷൻ ക്ലാസെടുത്തു.
പൊന്നാനി കെ.പി.എസ്.ടി.എ ഭവൻ രൂപരേഖ ജില്ലാ പ്രസിഡന്റ് കെ.വി മനോജ് കുമാർ പ്രകാശനം ചെയ്തു. ടി കെ സതീശൻ, എം കെ എം അബ്ദുൽ ഫൈസൽ,സുരേഷ് പാട്ടത്തിൽ, ശ്രീജിത്ത് മാറഞ്ചേരി, പി ഹസീന ബാൻ, എം പ്രജിത് കുമാർ, ദിപു ജോൺ, ബെന്നി തോമസ്, കെ എസ് സുമേഷ്, ഹേമന്ത് മോഹൻ, ടിവി നൂറുൽ അമീൻ, പി എൻ അക്ബർ ഷാ, കെ.എം ജയ നാരായണൻകെഎം ജയ നാരായണൻ, സി മോഹൻദാസ്, ഷീജ സുരേഷ്, സോഫി ജോൺ പ്രസംഗിച്ചു.
കേശവൻ നായർ യങ് പെർഫോമർ അവാർഡ് കെ.എസ് സുമേഷിനും കുഞ്ഞിപോക്കർ മാസ്റ്റർ മെമ്മോറിയൽ അവാർഡ് പി സജ്ലത്തിനും സമ്മാനിച്ചു.
ഭാരവാഹികൾ : സി റഫീഖ് പ്രസിഡന്റ് ) കെ.എസ് സുമേഷ് (സെക്രട്ടറി), ഷീജ സുരേഷ് (ട്രഷറർ) വി പ്രദീപ് കുമാർ, ഹേമന്ത് മോഹൻ, വി.ടി ഹെൽബിൻ ജോസ്, പി ഷിനു (വൈസ് പ്രസിഡന്റ്)
ഷജ്മ കുന്നപ്പുള്ളി, ഇ മുഷ്താഖ് അലി, പി സജ്ലത്ത്, നീതു രാജേഷ് ( ജോ. സെക്രട്ടറി)
സ്റ്റോജിൻ പി സെബാസ്റ്റ്യൻ, പി മേജോ ജോസ്, മമിത, ഇ.എം കൃഷ്ണൻ, എം ജിനി, കെ.വി ആനിഫ്, എ ഷബ്ന ആസ്മി, ടി.കെ ഷൈജൻ, അനീഷ സേവ്യർ, കെ അസ്മി, നിജോ സി ചാക്കോ(നിർവ്വാഹക സമിതി)